ആരാധകര്‍ക്ക് വിഷുക്കൈനീട്ടം; സഞ്ജുവിന് വെടിക്കെട്ട് അര്‍ദ്ധ സെഞ്ചുറി

First Published 15, Apr 2018, 6:12 PM IST
ipl2018 sanju v samson hits stunning half century vs rcb
Highlights
  • 45 പന്തില്‍ 10 കൂറ്റന്‍ സിക്സും രണ്ട് ബൗണ്ടറിയും സഹിതം 92 റണ്‍സ്

ബെംഗളൂരു: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി മൂന്നാം മത്സരത്തിലും തകര്‍പ്പന്‍ പ്രകടനമാണ് മലയാളി താരം സഞ്ജു സാംസണ്‍ കാഴ്ച്ചവെച്ചത്. ആദ്യ മത്സരത്തില്‍ ഹൈദരാബാദിനെതിരെ 49 റണ്‍സും രണ്ടാം മത്സരത്തില്‍ ഡല്‍ഹിക്കെതിരെ 37 റണ്‍സും താരം അടിച്ചെടുത്തിരുന്നു. മൂന്നാം മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെതിരെ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറിയാണ് താരം കുറിച്ചത്. പുറത്താകാതെ 45 പന്തില്‍ 10 കൂറ്റന്‍ സിക്സും രണ്ട് ബൗണ്ടറിയും സഹിതം സഞ്ജു 92 റണ്‍സെടുത്തു.

സഞ്ജുവിന്‍റെ കൂറ്റനടിയിലാണ് രാജസ്ഥാന്‍ കൂറ്റന്‍ വിജയലക്ഷ്യം ഉയര്‍ത്തിയത്. ബൗളര്‍മാരെ തലങ്ങുവിലങ്ങും പ്രഹരിച്ച സഞ്ജു വി സാംസണ്‍ 34 പന്തില്‍ അര്‍ദ്ധ സെഞ്ചുറിയിലെത്തി. എന്നാല്‍ അടുത്ത 11 പന്തില്‍ 42 റണ്‍സാണ് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ മലയാളി താരത്തിന്‍റെ ബാറ്റില്‍ നിന്ന് പിറന്നത്. സഞ്ജുവിന്‍റെ കരുത്തില്‍ അവസാന നാല് ഓവറില്‍ 75 റണ്‍സെടുക്കാന്‍ രാജസ്ഥാനായി. ബംഗ്ലൂരിന് മുന്നില്‍ 218 എന്ന കൂറ്റന്‍ വിജയലക്ഷ്യമാണ് രാജസ്ഥാന്‍ സ്കോര്‍ ബോര്‍ഡില്‍ എഴുതിച്ചേര്‍ത്തത്. 

loader