ഡെയര്‍ഡെവിള്‍സിനെതിരെ റണ്‍സ് വഴങ്ങി നാണം കെടുകയായിരുന്നു മാവി
ദില്ലി: ടി20 മത്സരങ്ങള് ബാറ്റ്സ്മാന്മാരുടെ പറുദീസയാണെന്ന് തെളിയിക്കുന്നതായിരുന്നു ഐപിഎല്ലിലെ കൊല്ക്കത്ത ഡെയര്ഡെവിള്സ്- കൊല്ക്കത്ത നൈറ്റ് റൈഡേഴ്സ് പോരാട്ടം. ആദ്യം ബാറ്റ് ചെയ്ത ഡല്ഹി 20 ഓവറില് നാല് വിക്കറ്റ് നഷ്ടത്തില് 219 റണ്സാണ് അടിച്ചുകൂട്ടിയത്. പന്തെടുത്ത കൊല്ക്കത്ത ബൗളര്മാരെയെല്ലാം തലങ്ങുംവിലങ്ങും ശിക്ഷിക്കുകയായിരുന്നു ഡല്ഹി ബാറ്റ്സ്മാന്മാര്.
ഡെയര്ഡെവിള്സിനെതിരെ കൂടുതല് റണ്സ് വഴങ്ങിയത് പേസര് ശിവം മാവിയാണ്. മോശം പ്രകടനത്തോടെ ഐപിഎല് 11-ാം സീസണിലെ റണ്ദാനത്തിന്റെ റെക്കോര്ഡ് മാവിയുടെ പേരിലായി. ഡല്ഹി ഇന്നിംഗ്സിലെ അവസാന ഓവര് എറിഞ്ഞ മാവി 29 റണ്സാണ് വിട്ടുകൊടുത്തത്. പതിനൊന്നാം സീസണില് ഒരു ബൗളര് കൂടുതല് റണ്സ് വഴങ്ങിയ ഓവറാണിത്.
ഡല്ഹി ഡെയര്ഡെവിള്സിനെ അനായാസം 200 കടത്താന് സഹായിച്ചത് മാവിയുടെ ഈ ഓവറായിരുന്നു. നാല് സിക്സും ഒരു ബൗണ്ടറിയുമാണ് ഈ ഓവറില് ശ്രേയാസ് അയ്യര് അടിച്ചുകൂട്ടിയത്. രാജസ്ഥാന് റോയല്സിനെതിരെ 27 റണ്സ് വിട്ടുകൊടുത്ത റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂര് താരം ഉമേഷ് യാദവിന്റെ റെക്കോര്ഡാണ് മാവിയുടെ റണ്ദാനത്തില് പഴങ്കഥയായത്.
