ഇമ്രാന്‍ താഹിറിന് പകരം ഫാഫ് ഡുപ്ലസിസ് ടീമില്‍ പരിക്കേറ്റ ശീഖര്‍ ധവാന്‍ ഇന്ന് കളിക്കുന്നില്ല
ഹൈദരാബാദ്: ഐപിഎല്ലില് ദക്ഷിണേന്ത്യന് പോരാട്ടത്തില് ചെന്നൈ സൂപ്പര് കിംഗ്സിന് ബാറ്റിംഗ്. ടോസ് നേടിയ സണ്റൈസേഴ്സ് ഹൈദരാബാദ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമും സീസണിലെ നാലാം ജയം തേടിയാണ് ഇറങ്ങുന്നത്. ചെന്നൈ നിരയില് ഇമ്രാന് താഹിറിന് പകരം ഫാഫ് ഡുപ്ലസിസിന് കളിക്കും. സണ്റൈസേഴ്സിനായി പരിക്കേറ്റ ശീഖര് ധവാന് ഇന്ന് കളിക്കുന്നില്ല.
സൂപ്പര് കിംഗ്സിന്റെ ബാറ്റിംഗ് കരുത്തിനെ തളയ്ക്കാന് സണ്റൈസേഴ്സിന്റെ പേരുകേട്ട ബൗളിംഗ് നിരയ്ക്ക് കഴിയുമോയെന്ന് കണ്ടറിയാം. ജയിക്കുന്ന ടീമിന് പോയിന്റ് പട്ടികയില് ഒന്നാമതെത്താനുള്ള അവസരമുണ്ട്. ആദ്യ മൂന്ന് കളിയിലെ ആധികാരികജയത്തിന് ശേഷം പഞ്ചാബിനെതിരെ അടിതെറ്റിയ സണ്റൈസേഴ്സ് ഹൈദരാബാദ് തിരിച്ചുവരവാണ് ലക്ഷ്യമിടുന്നത്. അതേസമയം വയസ്സന് പടയെന്ന ആക്ഷേപത്തെ നാല് കളിയില് മൂന്ന് ജയവുമായി അതിര്ത്തി കടത്തിയാണ് ചെന്നൈ സൂപ്പര് കിംഗ്സിന്റെ വരവ്.
