സണ്‍റൈസേഴ്സ് താരം സിദ്ധാര്‍ത്ഥ് കൗളിന് താക്കീത്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനിടെ അച്ചടക്കലംഘനം നടത്തിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് പേസര്‍ സിദ്ധാര്‍ത്ഥ് കൗളിന് താക്കീത്. മുബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ മയങ്ക് മാര്‍കണ്ഡെയുടെ വിക്കറ്റ് വീഴ്ത്തിയ ശേഷം നടത്തിയ അമിതാഹ്ലാദമാണ് കൗളിന് വിനയായത്. ലെവല്‍ ഒന്ന് കുറ്റം കണ്ടെത്തിയ കൗളിനെ മത്സരങ്ങളില്‍ നിന്ന് ബിസിസിഐ വിലക്കുമോ എന്ന് വ്യക്തമല്ല. 

എന്നാല്‍മുംബൈയ്ക്കെതിരെ മികച്ച പ്രകടനം കാഴ്ച്ചവെച്ച സണ്‍റൈസേഴ്സ് പേസര്‍ നാല് ഓവറില്‍ 23 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയിരുന്നു. മത്സരത്തില്‍ സണ്‍റൈസേഴ്സ് 31 റണ്‍സിന് വിജയിച്ചപ്പോള്‍ കൗളിന്‍റെ പ്രകടനം നിര്‍ണായകമായിരുന്നു. ഐപിഎല്‍ പതിനൊന്നാം സീസണില്‍ മികച്ച പ്രകടനമാണ് 27കാരനായ താരം പുറത്തെടുക്കുന്നത്. ഇതിനകം ആറ് മത്സരങ്ങളില്‍ ഒമ്പത് വിക്കറ്റുകള്‍ താരത്തിന്‍റെ പേരിലുണ്ട്.