കാണാം എബിഡിയുടെ 111 മീറ്റര്‍ സിക്‌സര്‍

ബംഗളൂരു: എബിഡി, താങ്കളൊരു മനുഷ്യനാണെന്ന് ഞങ്ങള്‍ വിശ്വസിക്കണോ. ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ മത്സരത്തില്‍ ഇമ്രാന്‍ താഹിറിനെതിരെ എബിഡി നേടിയ ബഹൂദൂര സിക്സര്‍ കണ്ടാല്‍ ആരാധകര്‍ക്കിടയില്‍ ഈ ചോദ്യം ഉയരുക സ്വാഭാവികം. എബിഡിയുടെ തകര്‍പ്പനടിയില്‍ 111 മീറ്റര്‍ അകലെയാണ് പന്ത് ചെന്നുവീണത്. 

താഹിര്‍ എറിഞ്ഞ 11-ാം ഓവറിലെ ഓവറിലെ മൂന്നാം പന്താണ് ഡിവിലിയേഴ്‌സ് സ്റ്റേഡിയത്തിന് പുറത്തെത്തിച്ചത്. ഇത് ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സിലെ എട്ടാം സിക്സായിരുന്നു. ഐപിഎല്‍ 11-ാം സീസണിലെ വലിയ സിക്‌സര്‍ കൂടിയാണിത്. ഈ ഓവറില്‍ രണ്ട് സിക്സടക്കം 19 റണ്‍സാണ് എബിഡി- ഡികോക്ക് സഖ്യം അടിച്ചെടുത്തത്. 
എബിഡിയുടെ 111 മീറ്റര്‍ സിക്‌സര്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക