കാണാം ബൗള്‍ട്ടിന്‍റെ ക്യാച്ചില്‍ ബോള്‍ ബോയിയുടെ പ്രതികരണം
ബംഗളൂരു: സാഹസിക ഫീല്ഡിംഗിന് പേരുകേട്ട താരമാണ് ന്യൂസീലന്ഡ് പേസര് ട്രെന്റ് ബൗള്ട്ട്. ഐപിഎല്ലില് ഡല്ഡി ഡെയര്ഡെവിള്സിനായും അത്തരമൊരു പ്രകടനം പുറത്തെടുത്തിരിക്കുന്നു ന്യൂസീലാന്ഡ് താരം. റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തില് നായകന് വിരാട് കോലിയെ പുറത്താക്കാനാണ് ബൗള്ട്ട് ബൗണ്ടറിലൈനില് മിന്നും ക്യാച്ചെടുത്ത്.
പതിനെന്നാം ഓവറില് ഹര്ഷല് പട്ടേലിന്റെ പന്തിലായിരുന്നു കോലി പുറത്തായത്. ഡീപ് സ്ക്വായറിലേക്ക് കോലി ഉയര്ത്തിവിട്ട പന്ത് ബൗണ്ടറിലൈനില് പറന്ന് ബൗള്ട്ട് കൈപ്പിടിയിലൊതുക്കി. ഇഞ്ചുകളുടെ വ്യത്യാസത്തില് ബൗണ്ടറിലൈനില് തട്ടാതെ ബൗള്ട്ട് സാഹസികത കാട്ടുകയായിരുന്നു. ബൗള്ട്ടിന്റെ ക്യാച്ച് കണ്ട് അമ്പരന്ന ബോള് ബോയിയുടെ പ്രതികരണം ശ്രദ്ധേയമാവുകയാണ്.
കാണാം ബൗള്ട്ടിന്റെ ക്യാച്ചില് ബോള് ബോയിയുടെ പ്രതികരണം
that ballboy's reaction! pic.twitter.com/7xOpxg6EHN
— Radio Cricket (@RadioCricket) April 21, 2018
