കാണാം ദിനേശ് കാര്‍ക്കിന്‍റെ വിസ്‌മയിപ്പിച്ച സ്റ്റംപിങ്
ജയ്പൂര്: വിക്കറ്റിന് പിന്നിലെ മിന്നല് സ്റ്റംപിങിന് പേരുകേട്ട താരമാണ് എംഎസ് ധോണി. സ്റ്റംപിങില് ധോണിയുടെ വേഗവും കൗശലവും മറ്റ് താരങ്ങള്ക്കില്ല എന്നത് വ്യക്തം. പലപ്പോഴും ബൗളര്മാരുടെ ആത്മവിശ്വാസം കൂട്ടുന്നതും ധോണിയുടെ സാന്നിധ്യമാണ്. എന്നാല് ധോണിയോളം മികച്ച വിക്കറ്റ് കീപ്പറാണ് താനെന്ന് തെളിയിക്കുകയാണ് ഐപിഎല്ലില് കൊല്ക്കത്ത നൈറ്റ് റൈഡേഴ്സ് നായകനായ ദിനേശ് കാര്ത്തിക്.
രാജസ്ഥാന് റോയല്സിനെതിരായ മത്സരത്തില് ഏഴ് വിക്കറ്റിന് കൊല്ക്കത്ത വിജയിച്ചപ്പോള് കാര്ത്തിക്കിന്റെ മിന്നല് സ്റ്റംപിങ്ങായിരുന്നു മത്സരത്തിലെ പ്രധാന ആകര്ഷണം. മികച്ച ഫോമിലായിരുന്ന ഓപ്പണര് അജിങ്ക്യ രഹാനെയാണ് കാര്ത്തിക്കിന്റെ ശരവേഗത്തിന് മുന്നില് പുറത്തായത്. ഏഴാം ഓവറില് നിതീഷ് റാണയെ ക്രിസ് വിട്ടിറങ്ങി അടിച്ചകറ്റാനുള്ള രഹാനെയുടെ ശ്രമം പിഴയ്ക്കുകയായിരുന്നു.
രഹാനെ ക്രിസിലേക്ക് തിരിച്ചെത്താന് ശ്രമിച്ചപ്പോഴേക്കും കാര്ത്തിക് പറന്ന് സ്റ്റംപ് തെറിപ്പിച്ചു. പുറത്താകുമ്പോള് 18 പന്തില് 36 റണ്സായിരുന്നു അജിങ്ക്യ രഹാനെ എടുത്തിരുന്നത്. മത്സരത്തില് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് റോയല്സ് 20 ഓവറില് എട്ട് വിക്കറ്റ് നഷ്ടത്തില് 160 റണ്സെടുത്തു. എന്നാല് മറുപടി ബാറ്റിംഗില് കൊല്ക്കത്ത നരെയ്ന്, ഉത്തപ്പ, കാര്ത്തിക്, റാണ എന്നിവരുടെ ബാറ്റിംഗ് മികവില് ഏഴ് വിക്കറ്റിന് വിജയിക്കുകയായിരുന്നു.
കാണാം ദിനേശ് കാര്ത്തിക്കിന്റെ വിസ്മയിപ്പിച്ച സ്റ്റംപിങ്
