ആര്‍ച്ചര്‍ വിക്കറ്റ് മഴ ആഘോഷിച്ചത് വിന്‍ഡീസുകാരുടെ പതിവ് നൃത്തച്ചുവടുകളുമായി
ജയ്പൂര്: പൊതുവേ ആഘോഷ പ്രിയരാണ് വെസ്റ്റിന്ഡീസുകാര്. ക്രിസ് ഗെയ്ല്, ഡ്വെയ്ന് ബ്രാവോ, കീറോണ് പൊള്ളാര്ഡ് തുടങ്ങി ക്രിക്കറ്റില് നിരവധി വിന്ഡീസ് ആഘോഷക്കാരെ നമ്മള് കണ്ടിട്ടുണ്ട്. ഐപിഎല്ലില് മുംബൈ ഇന്ത്യന്സിനെതിരെ മിന്നല് ബൗളിംഗ് കാഴ്ച്ചവെച്ച ജോഫ്രേ ആര്ച്ചറും ഒന്നാന്തരം ആഘോഷ പ്രിയന് തന്നെയെന്ന് തെളിയിച്ചു. ആഘോഷത്തിന് വീര്യം കൂട്ടാന് വീന്ഡീസുകാരുടെ പതിവ് നൃത്തച്ചുവടുകളുമുണ്ടായിരുന്നു.
മത്സരത്തില് തകര്പ്പന് ബൗളിംഗ് കൊണ്ട് മുംബൈ ഇന്ത്യന്സിന്റെ നടുവൊടിച്ച താരം നാല് ഓവറില് വെറും 22 റണ്സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകള് വീഴ്ത്തി. വെടിക്കെട്ട് ഓള്റൗണ്ടര്മാരായ ക്രുണാല് പാണ്ഡ്യ, ഹര്ദിക് പാണ്ഡ്യ, മിച്ചല് മക്ലനാഗന് എന്നിവരാണ് ആര്ച്ചറിന് മുന്നില് വീണത്. മൂവരും പുറത്തായത് 19-ാം ഓവറിലാണ് എന്നതും പ്രത്യേകതയാണ്.
ഇവരില് ഹര്ദികും മക്ലനാഗനും ബൗള്ഡാവുകയായിരുന്നു. കൂറ്റന് സ്കോറിലേക്ക് കുതിക്കുകയായിരുന്ന മുംബൈയെ ഡെത്ത് ഓവറുകളില് മിന്നല് യോര്ക്കറുകളിലൂടെ ജോഫ്രേ ആര്ച്ചര് എറിഞ്ഞൊതുക്കുകയായിരുന്നു.
കാണാം ആര്ച്ചറിന്റെ നൃത്തച്ചുവടുകള്
Three wickets on his #IPL debut and @craig_arch be like 🤙🤙🤙 pic.twitter.com/75S75jhqpF
— IndianPremierLeague (@IPL) April 22, 2018
