ക്രിക്കറ്റില്‍ വീണ്ടും അപകടകരമായ നിമിഷങ്ങള്‍
ജയ്പൂര്: ക്രിക്കറ്റില് ഹാര്ഡ് ഹിറ്റര്മാര് പലപ്പൊഴും അമ്പയര്മാര്ക്ക് ഒരു ഭീഷണിയാവാറുണ്ട്. സ്ട്രൈറ്റ് ഡ്രൈവുകള് പലപ്പൊഴും അമ്പയര്മാര്ക്ക് അരികിലൂടെയോ തലയ്ക്ക് മുകളിലൂടെയോ ആണ് കടന്നുപോകാറ്. അതാവട്ടെ അതിവേഗതയിലാണ് ബൗണ്ടറിയിലേക്ക് കുതിക്കുക. എംഎസ് ധോണിയെ പോലുള്ള കൂറ്റനടിക്കാരാണ് ഇത്തരം ഷോട്ടുകള് ഉതിര്ക്കുന്നതെങ്കില് ബുള്ളറ്റ് വേഗമാകും അവയ്ക്കുണ്ടാവുക.
ഇത്തരം അപകടകരമായ ഒരു ഷോട്ടിന് ഇന്ത്യന് പ്രീമിയര് ലീഗും സാക്ഷ്യം വഹിച്ചു. രാജസ്ഥാന് റോയല്സിനെതിരായ മത്സരത്തില് മുംബൈ ഇന്ത്യന്സ് താരം ഹര്ദിക് പാണ്ഡ്യയാണ് അപകടകരമായ ഷോട്ടുതിര്ത്തത്. ആര്ച്ചര് എറിഞ്ഞ 19-ാം ഓവറിലെ പാണ്ഡ്യയുടെ മിന്നല് പ്രഹരത്തില് നിന്ന് തലനാരിഴയ്ക്ക് അമ്പയര് രക്ഷപെട്ടു. പന്തിന്റെ അതിവേഗതയും ദിശയും കൃത്യമായി മനസിലായ അമ്പയര് സാഹസികമായി ഒഴിഞ്ഞുമാറുകയായിരുന്നു.
അമ്പയറെ നിലത്ത് വീഴ്ത്തിയ പാണ്ഡ്യയുടെ ഷോട്ട് കാണാന് ക്ലിക് ചെയ്യുക
