ബറോഡ: മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്റെ തിരിച്ചുവരവ് മോഹങ്ങള്‍ അവസാനിക്കുന്നു. രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ബറോഡ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് പത്താനെ ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ നീക്കി. ദീപക് ഹൂഡയാണ് ടീമിന്റെ പുതിയ നായകന്‍. ഇന്ത്യന്‍ ടീം അംഗമായ കേദാര്‍ ജാദവാണ് വൈസ് ക്യാപ്റ്റന്‍.

സീസണിലെ ആദ്യ രണ്ടു കളികളില്‍ പത്താനായിരുന്നു ബറോഡയെ നയിച്ചത്. ആദ്യ രണ്ട് മത്സരങ്ങളിലും ബറോഡ കനത്ത തോല്‍വി വഴങ്ങുകയും ചെയ്തു. ഭാവി മുന്നില്‍ക്കണ്ടാണ് പത്താനെ മാറ്റി ദീപക് ഹൂഡയെ ക്യാപ്റ്റനാക്കിയതെന്ന് സെലക്ടര്‍മാര്‍ അറിയിച്ചു.

ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് നീക്കിയതിനോട് പത്താന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ദീപക് ഹൂഡ ക്യാപ്റ്റനായ ടീമില്‍ പത്താന് സ്ഥാനമുണ്ടാകുമോ എന്നും ഉറപ്പില്ല. ബറോഡ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും പുറത്തായതോടെ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരാമെന്ന പത്താന്റെ വിദൂ സ്വപന്ങ്ങള്‍ക്കുകൂടിയാണ് മങ്ങലേറ്റത്.