പരിക്കേറ്റ രണ്ട് താരങ്ങള്‍ ഇന്ന് കളിക്കില്ല

നൗകാമ്പ്: സാന്റിയാഗോ ബാര്‍ണബ്യൂവില്‍ ഏറ്റ നാണക്കേടിന് നൗകാമ്പില്‍ മറുപടി നല്‍കാന്‍ കാത്തിരിക്കുന്ന റയല്‍ മാഡ്രിഡിന് തിരിച്ചടി. നൗകാമ്പിലെ എല്‍ ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡ് ഇറങ്ങുക രണ്ട് സൂപ്പര്‍ താരങ്ങളില്ലാതെയാണ്. പരിക്കുമൂലം ഇസ്‌കോയും, ഡാനി കര്‍വഹാളിനും ഇന്ന് കളിക്കളത്തിലിറങ്ങില്ലെന്ന് ഉറപ്പായി. 

ഇവര്‍ക്ക് പകരക്കാരായി നാച്ചോ ഫെര്‍ണാണ്ടസും ഗാരത് ബെയിലും ടീമിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ ബയേണിനെതിരായ മത്സരത്തിലാണ് ഇരുവര്‍ക്കും പരിക്കേറ്റത്. എന്നാല്‍ പതിവുപോലെ ലിയോണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോരാട്ടമാവും ഈ എല്‍ ക്ലാസിക്കോയും എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.