ഐഎസ്എല്‍ നാലാം സീസണ്‍ മത്സരത്തിന്റെ ഉദ്ഘാടനം കൊച്ചിയിലേക്ക് മാറ്റി. നവംബര്‍ 17ന് കേരളാ ബ്ലാസ്റ്റേഴ്‍സും കൊല്‍ക്കത്തയും തമ്മിലാണ് മത്സരം. ഉദ്ഘാടന ചടങ്ങിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിക്കാന്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ഉടമ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നേരിട്ടെത്തി.

ആവേശമായി ആദ്യമെത്തിയത് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. പിന്നാലെ ഫുട്ബാളിനെ പ്രണയിക്കുന്നവരുടെ എല്ലാം മനസ്സ് നിറച്ച് ഐസിഎല്ലിന്റെ ഉദ്ഘാടന മത്സരവും കേരളത്തിലേക്ക്. ഫൈനല്‍ മത്സരത്തിന് വേദിയായി കൊല്‍ക്കത്തയെ തീരുമാനിച്ചതോടെയാണ് ഉദ്ഘാടന മത്സരത്തിന് കൊച്ചിക്ക് നറുക്ക് വീണത്.  സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട സച്ചിന്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് എല്ലാവിധ സഹകരണവും പ്രോത്സാഹനവും അഭ്യര്‍ത്ഥിച്ചു. ഉദ്ഘാടന ചടങ്ങിനെത്താണ് ക്ഷണിക്കുകയും ചെയ്‍തു.

കേരളാ ബ്ലാസ്റ്റേഴ്‍സിന്റെ മത്സര വിജയം മാത്രമല്ല, നിലവാരമുള്ള ഫുട്ബോള്‍ സംസ്‍കാരം വളര്‍ത്തുക കൂടിയാണ് ലക്ഷ്യമെന്നും അതിനായി പ്രവര്‍ത്തിക്കുമെന്നും സച്ചിന്റെ ഉറപ്പ്. ഭാര്യ ഡോ.അഞ്ജലിയും കേരളാ ബ്ലാസ്റ്റേഴ്‍സ് മാനേജ്മെന്റ് പ്രതിനിഥികളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.