ചെന്നൈയിന്‍- ഗോവ പോരാട്ടം രാത്രി എട്ടിന്

ചെന്നൈ: ഐഎസ്എല്‍ ഫൈനലില്‍ ബെംഗളൂരുവിന്‍റെ എതിരാളികളെ ഇന്നറിയാം. അവസാന സെമിയില്‍ ചെന്നൈയിനും ഗോവയും ഇന്ന് ഏറ്റുമുട്ടും. ചെന്നൈയില്‍ രാത്രി എട്ട് മണിക്കാണ് രണ്ടാം പാദ മത്സരം. ഗോവയില്‍ നടന്ന ആദ്യ പാദം സമനിലയില്‍ അവസാനിച്ചിരുന്നു. ഇരുടീമുകളും ഒരു ഗോള്‍ വീതം ആണ് നേടിയത്. 

ആദ്യ പാദത്തില്‍ എവേ ഗോള്‍ നേടിയത് ചെന്നൈയിന് നേട്ടമായേക്കും. അതേസമയം രണ്ടാംപാദം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചാല്‍ ചെന്നൈയിന്‍ ഫൈനലിലെത്തും.