ബെംഗളൂരു എഫ് സി ഇന്ന് നോര്‍‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. വൈകിട്ട് ഏഴരയ്ക്ക് ബെംഗളുരുവിന്‍റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. 

ബെംഗളൂരു: ഐ എസ് എല്ലില്‍ ബെംഗളൂരു എഫ് സി ഇന്ന് നോര്‍‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. വൈകിട്ട് ഏഴരയ്ക്ക് ബെംഗളൂരുവിന്‍റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. ഗുവാഹത്തിയില്‍ നടന്ന ആദ്യ പാദത്തില്‍ ഇരുടീമും ഓരോ ഗോള്‍ നേടി സമനില പാലിക്കുകയായിരുന്നു.

സീസണില്‍ ആദ്യമായി കഴിഞ്ഞ മത്സരത്തില്‍ തോല്‍വി നേരിട്ട ബെംഗളൂരു വിജയവഴിയില്‍ തിരിച്ചെത്താനാണ് ഇറങ്ങുന്നത്. മുംബൈക്കെതിരെ ഒറ്റഗോളിനായിരുന്നു ബിഎഫ്‌സിയുടെ തോല്‍വി. 27 പോയിന്‍റുമായി ലീഗില്‍ രണ്ടാം സ്ഥാനത്താണിപ്പോള്‍ ബിഎഫ്‌സി ചെന്നൈ സിറ്റിയെ തോല്‍പിച്ച് എത്തുന്ന നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ലീഗില്‍ മൂന്നാം സ്ഥാനത്താണ്. ബിഎഫ്‌സിയെക്കാള്‍ നാല് പോയിന്‍റ് പിന്നിലാണിപ്പോള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്.