ഡല്‍ഹി ഡൈനമോസ്- എഫ്‌ സി ഗോവ മത്സരം ഗോള്‍രഹിത സമനിലയില്‍. പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്താമെന്ന ഗോവന്‍ മോഹങ്ങളാണ് ഇതോടെ പൊലിഞ്ഞത്.

ദില്ലി: ഐ എസ് എല്ലില്‍ ഡല്‍ഹി ഡൈനമോസ്- എഫ്‌ സി ഗോവ മത്സരം ഗോള്‍രഹിത സമനിലയില്‍. ജയിച്ച് പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്താമെന്ന ഗോവന്‍ മോഹങ്ങളാണ് ഇതോടെ പൊലിഞ്ഞത്. ഗോളടി യന്ത്രങ്ങള്‍ എന്ന് പേരുകേട്ട ഗോവയെ വമ്പൊന്നുമില്ലാതെ വന്ന ഡല്‍ഹി ഗോള്‍രഹിത സമനിലയില്‍ പിടിച്ചുകെട്ടുകയായിരുന്നു. 

Scroll to load tweet…

പട്ടികയില്‍ 25 പോയിന്‍റുമായി ഗോവ മൂന്നാം സ്ഥാനത്താണ്. 11 പോയിന്‍റുള്ള ഡല്‍ഹിക്ക് എട്ടാം സ്ഥാനം മാത്രമാണുള്ളത്. ഒരു മത്സരം മാത്രം തോറ്റ ബെംഗളൂരു എഫ്‌സിയാണ് 30 പോയിന്‍റുമായി ഒന്നാമത്. സീസണില്‍ ഞെട്ടിച്ച മുംബൈ സിറ്റി 27 പോയിന്‍റുമായി രണ്ടാമതുണ്ട്.