കേരള ബ്ലാസ്റ്റേഴ്സ്- ബെംഗളൂരു എഫ് സി പോരാട്ടം ഇന്ന്. വൈകിട്ട് ഏഴരയ്ക്ക് ബെംഗളൂരുവിന്‍റെ ഹോം ഗ്രൗണ്ടിലാണ് മത്സരം.


ബെംഗളൂരു: ഐ എസ് എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കരുത്തരായ ബെംഗളൂരു എഫ് സിയെ നേരിടും. വൈകിട്ട് ഏഴരയ്ക്ക് ബെംഗളൂരുവിന്‍റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. 13 കളിയില്‍ 30 പോയിന്‍റുമായി ലീഗില്‍ ഒന്നാം സ്ഥാനത്താണ് സുനില്‍ ഛേത്രി നയിക്കുന്ന ബെംഗളൂരു.

പുതിയ കോച്ചിന് കീഴിലും തപ്പിത്തടയുന്ന കേരള ബ്ലാസ്റ്റേഴ്സ് ഒന്‍പതാം സ്ഥാനത്താണ്. 14 കളിയില്‍ ബ്ലാസ്റ്റേഴ്സിന് ഇതുവരെ ഒറ്റ കളിയേ ജയിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. 13 ഗോള്‍ നേടിയപ്പോള്‍ വഴങ്ങിയത് 23 ഗോളാണ്. പതിമൂന്ന് കളിയില്‍ ഒന്‍പതും ജയിച്ച ബെംഗളൂരു 20 ഗോള്‍ നേടിയപ്പോള്‍ പത്ത്
ഗോള്‍ വഴങ്ങി. കൊച്ചിയിള്‍ ഏറ്റുമുട്ടിയപ്പോള്‍ ഒന്നിനെതിരെ രണ്ട് ഗോളിന് ബെംഗളൂരു ജയിച്ചിരുന്നു.