വിന്‍ഗാഡയ്ക്ക് കീഴില്‍ ആദ്യ മത്സരത്തില്‍ സമനില വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു. ഡല്‍ഹി ഡൈനമോസാണ് എതിരാളികള്‍.  

ദില്ലി: ഐ എസ് എല്ലില്‍ പരിശീലകന്‍ നെലോ വിന്‍ഗാഡയുടെ കീഴില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് രണ്ടാം അങ്കം. വൈകിട്ട് 7.30ന് നടക്കുന്ന കളിയില്‍ ഡല്‍ഹി ഡൈനമോസാണ് എതിരാളി. ഡൈനമോസിന്‍റെ തട്ടകത്തിലാണ് കളി. സീസണില്‍ ബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാനത്തും ഡൈനമോസ് ഒന്‍പതാമതുമാണ്. സീസണില്‍ ഒരു മത്സരം മാത്രമാണ് ടീമുകള്‍ക്ക് ജയിക്കായത്. 

പരിശീലകനായി സ്ഥാനമേറ്റ വിന്‍ഗാഡയുടെ കീഴില്‍ ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന് സമനിലയായിരുന്നു ഫലം. എ ടി കെയോട് ഒരു ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്‌സിന്‍റെ സമനില.