കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് സീസണിലെ അവസാന എവേ മത്സരം. കൊച്ചിയിൽ നടന്ന മത്സരത്തിൽ ഗോവ ഒന്നിനെതിരെ മൂന്ന് ഗോളിന് ജയിച്ചിരുന്നു.  

മഡ്ഗോ‌വ: ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് സീസണിലെ അവസാന എവേ മത്സരം. വൈകിട്ട് ഏഴരയ്ക്ക് തുടങ്ങുന്ന കളിയിൽ എഫ് സി ഗോവയാണ് എതിരാളികൾ. കൊച്ചിയിൽ നടന്ന മത്സരത്തിൽ ഗോവ ഒന്നിനെതിരെ മൂന്ന് ഗോളിന് ജയിച്ചിരുന്നു. 

Scroll to load tweet…

അവസാന മത്സരത്തിൽ ചെന്നൈയിൻ എഫ് സിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്ത ആത്മവിശ്വാസവുമായാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്. 16 കളിയിൽ രണ്ടെണ്ണം മാത്രം ജയിച്ച ബ്ലാസ്റ്റേഴ്സ് 14 പോയിന്‍റുമായി എട്ടാം സ്ഥാനത്താണ്. പ്ലേഓഫ് ഉറപ്പിക്കാൻ ഇറങ്ങുന്ന ഗോവ 15 കളിയിൽ 28 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണിപ്പോൾ.