മുംബൈ സിറ്റി ഇന്ന് എ ടി കെയെ നേരിടും. 27 പോയിന്‍റുമായി ലീഗില്‍ നാലാം സ്ഥാനത്തുള്ള മുംബൈയ്ക്ക് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ഇന്നത്തെ മത്സരം നിര്‍ണായകമാണ്. 

കൊല്‍ക്കത്ത: ഐ എസ് എല്ലില്‍ മുംബൈ സിറ്റി ഇന്ന് എ ടി കെയെ നേരിടും. വൈകിട്ട് ഏഴരയ്ക്ക് കൊല്‍ക്കത്തയിലാണ് മത്സരം. 27 പോയിന്‍റുമായി ലീഗില്‍ നാലാം സ്ഥാനത്തുള്ള മുംബൈയ്ക്ക് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ഇന്നത്തെ മത്സരം നിര്‍ണായകമാണ്. 21 പോയിന്‍റുള്ള എ ടി കെ ആറാം സ്ഥാനത്താണ്. മുംബൈയില്‍ നടന്ന ആദ്യപാദ മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിക്കുകയായിരുന്നു.