ബെംഗളൂരുവിനെ എതിരില്ലാത്ത ഒരു ഗോളിന് മുംബൈ തോല്‍പിച്ചു. പോയിന്‍റ് പട്ടികയില്‍ ബെംഗളൂരു എഫ്‌സിക്കൊപ്പം കുതിച്ചെത്തി മുംബൈ സിറ്റി. 

മുംബൈ: ഐഎസ്എല്ലില്‍ പോയിന്‍റ് പട്ടികയില്‍ ബെംഗളൂരു എഫ്‌സിക്കൊപ്പം കുതിച്ചെത്തി മുംബൈ സിറ്റി. മുംബൈ ഫുട്ബോള്‍ അരീനയില്‍ ബെംഗളൂരുവിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചാണ് മുംബൈയുടെ കുതിപ്പ്. 29-ാം മിനുറ്റില്‍ പൗലോ മച്ചാദോയാണ് മുംബൈയുടെ വിജയഗോള്‍ നേടിയത്. 

Scroll to load tweet…

മുംബൈക്കും ബെംഗളൂരുവിനും 27 പോയിന്‍റ് വീതമാണുള്ളത്. എന്നാല്‍ മുംബൈ സിറ്റിയേക്കാള്‍ ഒരു മത്സരം കുറവാണ് ബെംഗളൂരു എഫ്‌സി കളിച്ചത്. നാളെ നടക്കുന്ന മത്സരത്തില്‍ ജെംഷഡ്പൂര്‍ എഫ്സിയെ ഗോവ നേരിടും. 

Scroll to load tweet…