മുംബൈ സിറ്റി- എടികെ പോരാട്ടം ഗോള്‍രഹിത സമനിലയില്‍. 90 മിനുറ്റുകള്‍ പൂര്‍ത്തിയായി നാല് മിനുറ്റ് അധിക സമയം ലഭിച്ചിട്ടും ടീമുകള്‍ക്ക് വല ചലിപ്പിക്കാനായില്ല...
മുംബൈ: ഐഎസ്എല്ലില്‍ മുംബൈ സിറ്റി- എടികെ പോരാട്ടം ഗോള്‍രഹിത സമനിലയില്‍. 90 മിനുറ്റുകള്‍ പൂര്‍ത്തിയായി നാല് മിനുറ്റ് അധിക സമയം ലഭിച്ചിട്ടും ടീമുകള്‍ക്ക് വല ചലിപ്പിക്കാനായില്ല. ആവേശം മാറിനിന്നപ്പോള്‍ ഗോള്‍ പോസ്റ്റിലേക്കുള്ള കുതിപ്പും ഗോള്‍ ശ്രമങ്ങളും മുംബൈയില്‍ അധികമുണ്ടായില്ല.
എട്ട് കളിയില്‍ 14 പോയിന്‍റുള്ള മുംബൈ നാലാം സ്ഥാനത്തും 11 പോയിന്‍റുള്ള എടികെ ആറാം സ്ഥാനത്തുമാണ്. നാളെ നടക്കുന്ന മത്സരത്തില്‍ അഞ്ചാമതുള്ള ജെംഷഡ്പൂര്‍ എഫ്‌സിയെ ഒമ്പതാം സ്ഥാനക്കാരായ ചെന്നൈയിന്‍ നേരിടും. ജെംഷഡ്പൂരിന്‍റെ തട്ടകത്തിലാണ് മത്സരം.
