10 പേരുമായി ചുരുങ്ങിയ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ജെംഷഡ്‌പുര്‍ എഫ്‌സിക്ക് സമനില മാത്രം. ആദ്യ പകുതിയില്‍ നോര്‍ത്ത് ഈസ്റ്റിന്‍റെ മിസ്‌ലേവ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായിരുന്നു...

ഗുവാഹത്തി: ഐഎസ്എല്ലില്‍ രണ്ടാം പകുതിയില്‍ 10 പേരുമായി കളിച്ച നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ജെംഷഡ്‌പൂര്‍ എഫ്‌സിക്ക് സമനില മാത്രം. ആദ്യ പകുതിയുടെ അധികസമയത്ത്(45+4) നോര്‍ത്ത് ഈസ്റ്റിന്‍റെ മിസ്‌ലേവ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായിരുന്നു. നോര്‍ത്ത് ഈസ്റ്റിനായി ഒഗ്‌ബച്ചേയും ജെംഷഡ്പൂരിനായി ഫാറൂഖ് ചൗധരിയുമാണ് ഓരോ ഗോള്‍ നേടിയത്. 

സ്വന്തം തട്ടകത്തില്‍ നോര്‍ത്ത് ഈസ്റ്റ് 20-ാം മിനുറ്റില്‍ ഒഗ്‌ബച്ചേയുടെ ഗോളില്‍ മുന്നിലെത്തിയിരുന്നു. എന്നാല്‍ ജെംഷഡ്പൂര്‍ ഗോള്‍ മടക്കാതെ ആദ്യ പകുതിക്ക് പിരിയാന്‍ ഒരുങ്ങവെ മിസ്‌ലേവ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ജെംഷഡ്പൂരിന്‍റെ കാല്‍വോയുടെ മുഖത്ത് മുട്ടുകൊണ്ട് ഇടിച്ചതിന് റഫറി കാര്‍ഡ് പുറത്തെടുക്കുകയായിരുന്നു. എന്നാല്‍ അര്‍ഹമായ ഫ്രീകിക്ക് ജെംഷഡ്പൂരിന് ലക്ഷ്യത്തിലെത്തിക്കാനായില്ല. 

Scroll to load tweet…

രണ്ടാം പകുതിയുടെ തുടക്കത്തില്‍ 49-ാം മിനുറ്റില്‍ ഫാറൂഖ് ചൗധരിയിലൂടെ ജെംഷഡ്പൂര്‍ സമനില പിടിച്ചു. എന്നാല്‍ 10 പേരുമായി ചുരുങ്ങിയ നോര്‍ത്ത് ഈസ്റ്റ് ടീമിന്‍റെ വല പിന്നീട് വിറപ്പിക്കാന്‍ ഗുവാഹത്തിയില്‍ സന്ദര്‍ശകര്‍ക്കായില്ല. സമനിലയോടെ നാല് കളിയില്‍ എട്ട് പോയിന്‍റുമായി നോര്‍ത്ത് ഈസ്റ്റ് ലീഗില്‍ ഒന്നാം സ്ഥാനത്തെത്തി.