സൗദി അറേബ്യ ഉള്‍പ്പെടെ നിരവധി ദേശീയ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട് ദി പ്രൊഫസർ’ എന്ന വിളിപ്പിപേരില്‍ ഫുട്ബോള്‍ ലോകത്ത് അറിയപ്പെടുന്ന നെലോ വിൻഗാദ.

കൊച്ചി: നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് മുന്‍ പരിശീലകന്‍ നെലോ വിൻഗാദയെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായി നിയമിച്ചു. തുടര്‍ തോല്‍വികളെത്തുടര്‍ന്ന് സ്ഥാനം നഷ്ടമായ ഡേവിഡ് ജെയിംസിന്റെ പകരക്കാരനായാണ് പോര്‍ച്ചുഗീസുകാരനായ വിന്‍ഗാദ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനാവുന്നത്.

സൗദി അറേബ്യ ഉള്‍പ്പെടെ നിരവധി ദേശീയ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട് ദി പ്രൊഫസർ’ എന്ന വിളിപ്പിപേരില്‍ ഫുട്ബോള്‍ ലോകത്ത് അറിയപ്പെടുന്ന നെലോ വിൻഗാദ. പോർച്ചുഗൽ അണ്ടർ 20 ടീം, സൗദി അറേബ്യക്ക് പുറമെ ഇറാൻ അണ്ടർ 23, മലേഷ്യ, ഈജിപ്ത്, ജോർദാൻ എഫ് സി സിയോൾ എന്നി ടീമുകളുടെ പരിശീലകനായിരുന്നു.

സൗദി അറേബ്യക്ക് 1996ലെ ഏഷ്യ കപ്പ് കിരീടവും 1998 ഫ്രാൻസ് ലോകകപ്പിലേക്ക് യോഗ്യതയും നെലോ നേടി കൊടുത്തിട്ടുണ്ട്. ഇപ്പോൾ നടന്ന കൊണ്ടിരിക്കുന്ന ഏഷ്യൻ കപ്പിൽ ഇറാൻ ടീമിന്റെ പരിശീലക സംഘത്തിലെ അംഗമാണ് നെലോ.