55-ാം മിനിട്ടില്‍ മലയാളി താരം സി കെ വിനീതിലൂടെ ആതിഥേയരായ ചെന്നൈയിനാണ് ആദ്യം ലീഡെടുത്തത്. എന്നാല്‍ ഗോള്‍ വഴങ്ങി അഞ്ച് മിനിട്ടിനുള്ളില്‍ രണ്ടു ഗോള്‍ തിരിച്ചടിച്ച് പൂനെ കളി വരുതിയിലാക്കി.

ചെന്നൈ: ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ് സിയെ വീഴ്ത്തി പൂനെ സിറ്റി എഫ്‌സി. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു പൂനെയുടെ ജയം. മാഴ്സലോ പെരേരയുടെ ഇരട്ടഗോളുകളാണ് പൂനെക്ക് ജയമൊരുക്കിയത്.

ഐഎസ്എല്ലില്‍ പൂനെയുടെ മൂന്നാം ജയമാണിത്. ജയത്തോടെ 14 പോയന്റുമായി പൂനെ ഏഴാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ അഞ്ച് പോയന്റ് മാത്രമുള്ള ചെന്നൈയിന്‍ എഫ് സി അവസാന സ്ഥാനത്താണ്.

55-ാം മിനിട്ടില്‍ മലയാളി താരം സി കെ വിനീതിലൂടെ ആതിഥേയരായ ചെന്നൈയിനാണ് ആദ്യം ലീഡെടുത്തത്. എന്നാല്‍ ഗോള്‍ വഴങ്ങി അഞ്ച് മിനിട്ടിനുള്ളില്‍ രണ്ടു ഗോള്‍ തിരിച്ചടിച്ച് പൂനെ കളി വരുതിയിലാക്കി.

സമനില ഗോളിനായുള്ള ചെന്നൈയിന്റെ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. ഒട്ടേറെ ഗോളവസരങ്ങള്‍ ഇരു ടീമുകളും പാഴാക്കുകയും ചെയ്തു.