റുവാത്താരയുമായി ദീര്‍ഘകാല കരാറില്‍ ബ്ലാസ്റ്റേഴ്സ്

First Published 10, Mar 2018, 5:43 PM IST
isl kerala blasters signs with Lalruatthara till 2021
Highlights
  • റുവാത്താര മഞ്ഞ ജഴ്‌സിയില്‍ 2021 വരെ കളിക്കും

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിരോധനിരയിലെ സൂപ്പര്‍ താരം ലാല്‍റുവാത്താരയുമായുള്ള കരാര്‍ 2021 വരെ നീട്ടി. സമൂഹമാധ്യമങ്ങള്‍ വഴിയാണ് താരത്തെ നിലനിര്‍ത്തിയ വാര്‍ത്ത കേരള ബ്ലാസ്റ്റേഴ്സ് സ്ഥിരീകരിച്ചത്. നാലാം സീസണില്‍ 17 മത്സരങ്ങളില്‍ മഞ്ഞ ജഴ്‌സിയില്‍ കളിച്ച റുവാത്താര ഇന്ത്യയിലെ മികച്ച വിങ് ബാക്കായാണ് വിലയിരുത്തപ്പടുന്നത്. മിസോറാം സ്വദേശിയാണ് 23 കാരനായ റുവാത്താര.

കളിച്ച മൂന്ന് പൊസിഷനുകളിലും (ലെഫ്റ്റ് ബാക്ക്, സെന്‍റര്‍ ബാക്ക്, റൈറ്റ് ബാക്ക്) ലാല്‍റുവാത്താര ശ്രദ്ധിക്കപ്പെട്ടിരുന്നു. നാലാം സീസണില്‍ 85 ടാക്കിളുകളും 14 ഇന്‍റര്‍സെപ്‌ഷന്‍സും 59 ക്ലിയറന്‍സും നടത്തിയിട്ടുണ്ട്. 59 ഫൗളുകള്‍ നടത്തിയപ്പോള്‍ നാല് മഞ്ഞക്കാര്‍ഡുകള്‍ മാത്രമാണ് താരത്തിന് ലഭിച്ചത്. നേരത്തെ പരിശീലകന്‍ ഡേവിഡ് ജെയിംസുമായുള്ള കരാറും ബ്ലാസ്റ്റേഴ്സ് 2021 വരെ പുതുക്കിയിരുന്നു. 

loader