കൊച്ചി: ഐഎസ്എല്‍ ആവേശപ്പോരില്‍ കേരളാ ബ്ലാസ്റ്റേഴ്സ്-അമര്‍ തൊമാര്‍ കൊല്‍ക്കത്ത മത്സരത്തിന്റെ ആദ്യപകുതി ഗോള്‍രഹിതം. ഇരു ടീമുകള്‍ക്കും ഒട്ടേറെ മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും അതൊന്നും ഗോളാക്കി മാറ്റാനായില്ല. മഞ്ഞക്കടലായി മാറിയ കൊച്ചി കലൂര്‍ സ്റ്റേഡിയം ബ്ലാസ്റ്റേഴ്സിന്റെ ഓരോ നീക്കത്തിനും ആവേശപൂര്‍വം കൈയടിച്ചു. എന്നാല്‍ കാണികളുടെ ആവേശം ഗോളായി മാറിയില്ല.

ആദ്യപകുതിയില്‍ 59 ശതമാനം പന്ത് കൈവശംവെച്ചത് കൊല്‍ക്കത്തയായിരുന്നു. നാലുതവണ ഗോളിലേക്ക് ലക്ഷ്യംവെച്ചെങ്കിലും ഒറ്റ ഷോട്ട് പോലും ഗോളാക്കാന്‍ കൊല്‍ക്കത്തയ്ക്കായില്ല. ഒരു തവണ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ഗോളിലേക്ക് ലക്ഷ്യം വെയ്ക്കാനായത്.