റിനോ മുന്‍ ക്ലബായ ബെംഗളുരു എഫ്‌സിയിലേക്ക്

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്‍റെ മലയാളി ഡിഫന്‍ഡര്‍ റിനോ ആന്‍റോ ക്ലബ് വിടുന്നു. റിനോ മുന്‍ ക്ലബായ ബെംഗളുരു എഫ്‌സിയിലേക്ക് ചേക്കേറുന്നതായാണ് സൂചനകള്‍. മഞ്ഞപ്പടയിലെ മറ്റൊരു മലയാളി താരമായ സി കെ വിനീതും ക്ലബ്ബ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് റിനോയുടെ വാര്‍ത്ത പുറത്തുവരുന്നത്.

ബിഎഫ്‌സിയുമായി ഇന്നോ നാളെയോ റിനോ കരാര്‍ ഒപ്പിടാനാണ് സാധ്യത. റിനോയുമായുളള കരാര്‍ പുതുക്കാന്‍ ബ്ലാസ്റ്റേഴ്സ് തയ്യാറായിരുന്നില്ല. 2013 മുതല്‍ നാല് വര്‍ഷം ബെംഗളുരുവിനായി കളിച്ച റിനോ ഐ ലീഗ്, ഫെഡറേഷന്‍ കപ്പ് കിരീടനേട്ടങ്ങളില്‍ പങ്കാളിയായിട്ടുണ്ട്. അതേസമയം റിനോയുടെ അടുത്ത സുഹൃത്തായ സി കെ വിനീതിനെ കൊല്‍ക്കത്ത, ജംഷഡ്പൂര്‍ ടീമുകളാണ് നോട്ടമിട്ടിരിക്കുന്നത്.