ലെന്‍ ദേംഗല്‍ കേരളാ ബ്ലാസ്റ്റേഴ്സില്‍
കൊച്ചി: കഴിഞ്ഞ ഐഎസ്എൽ സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനു വേണ്ടി കളിച്ച സ്ട്രൈക്കർ ലെൻ ദേംഗല് കേരള ബ്ലാസ്റ്റേഴ്സില്. മണിപ്പൂര് സ്വദേശിയായ 24കാരന് കഴിഞ്ഞ സീസണില് ചെന്നൈയിൻ എഫ്. സി ക്കെതിരെ ഹാട്രിക് നേടിയിരുന്നു. ജെ.സി.റ്റിയിലാണ് ദേംഗല് കരിയർ ആരംഭിച്ചത്.
ഐഎസ്എല്ലില് 2014ൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനായും 2015ൽ ഡൽഹി ഡൈനോമോസിനുവേണ്ടിയും ബൂട്ടണിഞ്ഞു. എന്നാല് 2017ല് നോർത്ത് ഈസ്റ്റ് യുണൈറ്റഡില് തിരിച്ചെത്തി. ഐ ലീഗിൽ 2011ൽ ഈസ്റ്റ് ബംഗാളിലും പിന്നീട് പാലിയൻ ആരോസിലും 2014 ൽ ഷില്ലോംഗ് ലജോംഗിനുവേണ്ടിയും കളിച്ചിട്ടുണ്ട്.
