കൊച്ചി: ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ നില്‍മര്‍ കേരള ബ്ലാസ്‌റ്റേഴ്‌സിലെത്തില്ലെന്ന് സൂചന. ജനുവരിയില്‍ തന്നെ നില്‍മര്‍ ബ്ലാസ്റ്റേഴ്സില്‍ ചേരുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം ദിവസങ്ങള്‍ക്ക് മുമ്പ് ദുബായ് എയര്‍പോര്‍ട്ടില്‍ നിര്‍മറെ കണ്ടത് വാര്‍ത്തകള്‍ക്ക് ചൂടുപിടിപ്പിക്കുകയും ചെയ്തു. മുന്‍ ട്രാന്‍സ്‌ഫര്‍ ഏജന്‍റിനെ ഉദ്ധരിച്ച് കായിക വെബ്സൈറ്റായ സ്‌പോര്‍ട്‌സ് കീഡയാണ് ഇപ്പോള്‍ പുതിയ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
താരം ആവശ്യപ്പെട്ട പ്രതിഫലം തയ്യാറാകാന്‍ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് തയ്യാറായില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബെര്‍ബറ്റോവിനോ കിസിറ്റോയ്ക്കോ പകരം നില്‍മര്‍ ടീമിലെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. മുന്‍താരം വിക്ടര്‍ പുള്‍ഗ ബ്ലാസ്റ്റേഴ്സില്‍ തിരിച്ചെത്തുകയും മഞ്ഞപ്പട മികച്ച പ്രകടനം കാഴ്ച്ചവെക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇനിയൊരു വിദേശ താരം സീസണില്‍ ടീമിലെത്താനുള്ള സാധ്യതകള്‍ കുറവാണ്.
