കൊച്ചി: ഗോവയെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് ടീമില്‍ സികെ വിനീതും ഇയാന്‍ ഹ്യൂമും ആദ്യ ഇലവനില്‍. അതേസമയം ദിമിത്താര്‍ ബെര്‍ബറ്റോവും കെസിറോണ്‍ കിസിറ്റോയും ആദ്യ ഇലവനില്‍ ഇടം പിടിച്ചില്ല. രാത്രി എട്ട് മണിക്ക് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം. എവേ മത്സരത്തില്‍ രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്ക് വിജയിച്ച ഗോവയ്ക്ക് തിരിച്ചടി നല്‍കുകയാണ് മഞ്ഞപ്പടയുടെ ലക്ഷ്യം. 

സീസണിലെ ഗോള്‍വേട്ടക്കാര്‍ എന്ന പെരുമയുമായാണ് ഗോവ കൊച്ചിയില്‍ കളിക്കാനിറങ്ങുന്നത്. ഒമ്പത് കളിയില്‍ അഞ്ച് വിജയവുമായി ഗോവ പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്തും 11 കളിയില്‍ മൂന്ന് ജയവുമായി ബ്ലാസ്റ്റേഴ്സ് ആറാം സ്ഥാനത്തുമാണ്. ഇന്ന് വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്സിന് നാലാം സ്ഥാനത്തേക്കുയരാം. സെമി ഫൈനലിലെത്താന്‍ കേരള ബ്ലാസ്റ്റേഴ്സിന് ഇനിയുള്ള മത്സരങ്ങളില്‍ വിജയിച്ചേ തീരൂ.