കൊച്ചി: ഐഎസ്എല്ലില്‍ എതിരാളികള്‍ക്ക് മുന്നറിയിപ്പുമായി കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍താരം സി.കെ വിനീത്. കളി തുടങ്ങാന്‍ സമയമായെന്ന തലക്കെട്ടോടെ മഞ്ഞ ജഴ്‌സിയണിഞ്ഞ ചിത്രം ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലും താരം പോസ്റ്റ് ചെയ്തു. ഐഎസ്എല്‍ കിക്കോഫിന് മണിക്കൂറുകള്‍ മുമ്പ് സമൂമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ചിത്രത്തിന് താഴെ ആശംസകളുമായി ആരാധകര്‍ രംഗത്തെത്തി.
കേരള ബ്ലാസ്റ്റേഴ്‌സ് കപ്പടിക്കുമെന്നും ഐലീഗില്‍ തന്‍റെ മുന്‍ ക്ലബായ ബെംഗളുരു എഫ്‌സിക്കെതിരെ ഗോളടിക്കുമെന്നും സികെ വിനീത് നേരത്തെ വ്യക്തമാക്കിയിരുന്നു. കേരള ബ്ലാസ്റ്റേഴ്സിനായി ഒമ്പത് കളികളില്‍ നിന്ന് അഞ്ച് ഗോളുകള്‍ നേടിയിട്ടുണ്ട് ആരാധകരുടെ പ്രിയ താരം. ഐഎസ്എല്ലില്‍ കൂടുതല്‍ ആരാധകരുള്ള മലയാളി താരമാണ് സി.കെ വിനീത്.
