ദില്ലി: ഐഎസ്എല്‍ നാലാം സീസണില്‍ ഗോള്‍മഴ തുടരുന്ന എഫ്സി ഗോവയ്ക്ക് തകര്‍പ്പന്‍ ജയം. ഗോവ ഒന്നിനെതിരെ അഞ്ച് ഗോളിന് ഡൽഹി ഡൈനമോസിനെ തകർത്തു. കോറോ(46), ലാന്‍സറാട്ടാ(48), കൊലുങ്ക(85), അരാന(88) എന്നിവര്‍ ഗോവക്കായി ഗോള്‍ നേടി. ഡൈനമോസ് താരം പ്രീതം കോട്ടാലിന്‍റെ സെല്‍ഫ്(84) ഗോളോടെ ഗോവയുടെ ഗോള്‍പട്ടിക പൂര്‍ത്തിയായി. 

അതേസമയം 62-ാം മിനുറ്റില്‍ കാലുവാണ് ഡൽഹി ഡൈനമോസിന്‍റെ ഏക ഗോള്‍ നേടിയത്. ജയത്തോടെ ഗോവ ലീഗിൽ ഒന്നാം സ്ഥാനത്തെത്തി. തുടര്‍ച്ചയായ മൂന്നാം തോല്‍വിയറിഞ്ഞ ഡല്‍ഹി ലീഗില്‍ ഒന്‍പതാം സ്ഥാനത്താണ്. നാളെ നടക്കുന്ന മത്സരത്തില്‍ മുംബൈ സിറ്റി എടികെ കൊല്‍ക്കത്തയെ നേരിടും.