ബെംഗളൂരു എഫ്‌സി അയല്‍ക്കാരായ ചെന്നൈയിന്‍ എഫ്സിയെ നേരിടുന്നു
ബെംഗളൂരു: ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില് ഐഎസ്എല് നാലാം സീസണിന്റെ കലാശപ്പോരാട്ടത്തിന് കിക്കോഫ്. സ്വന്തം മൈതാനത്ത് ബെംഗളൂരു എഫ്സി അയല്ക്കാരായ ചെന്നൈയിന് എഫ്സിയെ നേരിടുകയാണ്. നായകന് സുനില് ഛെത്രി നയിക്കുന്ന ബെംഗളൂരു സീസണിലെ ആദ്യ കിരീടമാണ് ലക്ഷ്യമിടുന്നത്. എന്നാല് 2015ലെ കിരീടനേട്ടം ആവര്ത്തിക്കാനാണ് ചെന്നൈയിന് ശ്രമം.
സീസണിലെ സ്ഥിരതയാര്ന്ന ടീം എന്ന പെരുമായുമായാണ് ബെംഗളൂരു ഇറങ്ങന്നത്. അതേസമയം പ്രാഥമിക റൗണ്ടില് ബെംഗളുരുവിനെ സ്വന്തം മൈതാനത്ത് കീഴടക്കിയതിന്റെ ആത്മവിശ്വാസം ചെന്നൈയിനുണ്ട്. പ്രാഥമിക റൗണ്ടില് ഏറ്റുമുട്ടിയപ്പോള് ബെംഗളൂരുവില് 2-1ന് ചെന്നൈയിനും ചെന്നൈയില് 3-1ന് ബെംഗളൂരുവും വിജയിച്ചിരുന്നു. ബെംഗളൂരുവിന് കിരീടം ഉയര്ത്താനായാല് ഇന്ത്യന് ഫുട്ബോളില് അത് പുതുചരിത്രമാകും.
