കൊച്ചി: ഐഎസ്എല്ലില്‍ ജനുവരിയിലെ ആരാധകരുടെ പ്രിയ താരമായി ബ്ലാസ്റ്റേഴ്സ് സൂപ്പര്‍താരം ഇയാന്‍ ഹ്യൂം. ഡല്‍ഹി ഡൈനാമോസിനെതിരെ നേടിയ ഹാട്രിക് അടക്കമുള്ള മിന്നും പ്രകടനമാണ് ഹ്യൂമിനെ മികച്ച താരമാക്കിയത്. അഞ്ചു ഗോളുകള്‍ ഈ ജനുവരിയില്‍ ഹ്യൂം അടിച്ചുകൂട്ടിയിരുന്നു.
ആരാധകര്‍ക്കിടയില്‍ നടന്ന വോട്ടെടുപ്പില്‍ 90.1 ശതമാനം വോട്ട് നേടിയാണ് ഹ്യൂം മികച്ച താരമായത്. അതേസമയം രണ്ടാം സ്ഥാനത്തെത്തിയ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ സിമിന്‍ലെന്‍ ഡൗങ്ങലിന് 5.6 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്.
