ബെംഗളുരു: കന്ദീവര സ്റ്റേഡിയത്തില്‍ ചെന്നൈയിന്‍ എഫ്‌സി ആരാധകന് നേരെ പൊലിസ് ലാത്തിച്ചാര്‍ജ്. ഞായറാഴ്ച്ച ബെംഗളുരു എഫ്സിക്കെതിരായ മത്സരശേഷം ടീമിനൊപ്പം ആഹ്ലാദം പങ്കിടുന്നതിനിടെയാണ് പൊലിസുകാരന്‍ ലാത്തികൊണ്ടടിച്ചത്. സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി ചെന്നൈയിന്‍ എഫ്സി ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തി. മത്സരത്തില്‍ ചെന്നൈയിന്‍ എഫ്സി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വിജയിച്ചിരുന്നു.
നേരത്തെ നോര്‍ത്ത് ഈസ്റ്റ് ആരാധികയെ ചെന്നൈയിന്‍ എഫ്സി ആരാധകര്‍ വംശീയമായി അധിഷേപിച്ചത് ഐഎസ്എല്ലില്‍ വിവാദമായിരുന്നു. തുടര്‍ന്ന് മത്സരങ്ങളില്‍ കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഐഎസ്എല്‍ അധികൃതരും ടീമുകളും ഒരുക്കിയിരിക്കുന്നത്. ബെംഗളുരുവിനെതിരായ വിജയത്തോടെ പോയിന്‍റ് പട്ടികയില്‍ ചെന്നൈ മൂന്നാം സ്ഥാനത്തെത്തി. കന്ദീവര സ്റ്റേഡിയത്തിലെ സംഭവം ഐഎസ്എല്ലിന് വീണ്ടും നാണക്കേടായി.
