Asianet News MalayalamAsianet News Malayalam

ജയത്തോടെ ജെംഷഡ്പൂര്‍ എഫ്‌സി നാലാമത്

isl2017 jamshadpur fc beat mumbai city
Author
First Published Feb 1, 2018, 8:49 PM IST

മുംബൈ: ഐഎസ്എല്ലില്‍ ജെംഷഡ്പൂര്‍ എഫ്‌സിക്ക് വീണ്ടും ‍ജയം. മുംബൈ എഫ്‌സിയെ അവരുടെ തട്ടകത്തില്‍ 2-1ന് പരാജയപ്പെടുത്തി കോപ്പലാശാന്‍റെ ടീം പോയിന്റ് പട്ടികയില്‍ നാലാമതെത്തി. 37-മിനുറ്റില്‍ മുംബൈ താരം സഞ്ജു പ്രധാന്റെ സെല്‍ഫ് ഗോളിലൂടെ ജെംഷഡ്പൂര്‍ മുന്നിലെത്തി. ഫറുഖ് ചൗധരിയുടെ മുന്നേറ്റം തടയാനുള്ള ശ്രമമാണ് സെല്‍ഫ് ഗോളായി പരിണമിച്ചത്.  

എന്നാല്‍ 79-ാം മിനുറ്റില്‍ തിയാഗോയുടെ കോര്‍ണറില്‍ നിന്ന് എവര്‍ട്ടണ്‍ സാന്റോസ് മുബൈയുടെ ഗോള്‍ മടക്കി. സമനിലയില്‍ അവസാനിക്കുമെന്ന് തോന്നിച്ച മത്സരത്തില്‍ ബികാസ് ജാരു(84) ജംഷഡ്പൂരിനെ വിജയപീഠത്തിലെത്തിക്കുകയായിരുന്നു. 13 കളിയില്‍ 17 പോയിന്‍റുള്ള മുംബൈ സിറ്റി എഫ്‌സി പോയിന്‍റ് പട്ടികയില്‍ ആറാമതാണ്.

Follow Us:
Download App:
  • android
  • ios