കൊച്ചി: അപ്രതീക്ഷിതമായി ക്ലബ് വിട്ട ഡച്ച് സ്‌ട്രൈക്കര്‍ മാര്‍ക് സിഫ്നോസിന് നന്ദിയറിയിച്ച് കേരള ബ്ലാസ്റ്റേഴ്സ്. 'കേരള ബ്ലാസ്റ്റേഴ്സും മാര്‍ക് സിഫ്നേസും രണ്ടായി പിരിയാന്‍ തീരുമാനിച്ചിരിക്കുന്നു, ടീമിനായി ചെയ്ത എല്ലാ സംഭാവനകള്‍ക്കും നന്ദിയും കരിയറിന് എല്ലാവിധ ആശംസകളും അറിയിക്കുന്നു'. വികാരനിര്‍ഭരമായി കേരള ബ്ലാസ്റ്റേഴ്സ് ട്വിറ്ററില്‍ കുറിച്ചു. ഐഎസ്എല്‍ നാലാം സീസണില്‍ താളം കണ്ടെത്താന്‍ കേരള ബ്ലാസ്റ്റേഴ്സ് വിഷമിക്കുന്നതിനിടെയാണ് സിഫ്‌നോസിന്‍റെ മടക്കം. 

സീസണില്‍ നാല് ഗോള്‍ നേടി ടീമിന്‍റെ ആക്രമണത്തിന് നേതൃത്വം കൊടുത്തിരുന്ന താരങ്ങളിലൊരാളാണ് സിഫ്നോസ്. വയസന്‍പടയെന്ന ആരോപണങ്ങള്‍ക്കിടയില്‍ പരിശീലകന്‍ റെനെ മ്യൂലസ്റ്റീന്‍ കണ്ടെത്തിയ യുവതാരമായിരുന്നു 21കാരനായ സിഫ്നോസ്. മുംബൈ സിറ്റിയ്ക്കെതിരായ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ ഗോള്‍ നേടി ടീമിന് ആത്മവിശ്വാസം നല്‍കി ഡച്ച് താരം. എന്നാല്‍ പാതിവഴിയില്‍ മാര്‍ക് സിഫ്നോസ് മടങ്ങുന്നതോടെ ബ്ലാസ്റ്റേഴ്സ് കൂടുതല്‍ പ്രതിരോധത്തിലാവുകയാണ്.

Scroll to load tweet…