ദില്ലി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സ്-ഡല്‍ഹി ഡൈനാമോസ് മത്സരത്തിന് തുടക്കം. പരിശീലകന്‍ ഡേവിഡ് ജെയിംസിന്‍റെ കീഴില്‍ ആദ്യ ജയം തേടിയാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്. അതേസമയം പരിക്കില്‍ നിന്ന് മോചിതനായ സികെ വിനീത് ഇല്ലാതെയാണ് മഞ്ഞപ്പട കളിക്കുന്നത്. എവേ ജഴ്സിയില്‍ കേരള ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ മത്സരമാണ് ദില്ലിയിലേത്.

Add Asianetnews as a Preferred SourcegooglePreferred

ദിമിത്താര്‍ ബെര്‍ബറ്റോവ് കെസിറോണ്‍ കിസിറ്റോ, ഇയാന്‍ ഹ്യൂം എന്നിവര്‍ ആദ്യ ഇലവനില്‍ ഇടം നേടിയപ്പോള്‍ ടോപ് സ്കോറര്‍ മാര്‍ക്ക് സിഫ്നോസിനെ പകരക്കാരന്‍റെ ബഞ്ചിലിരുത്തി. റച്ച്ബൂക്കയ്ക്ക് പകരം ഇന്ത്യന്‍ താരം സുബാശിഷ് റോയിയാണ് ബ്ലാസ്റ്റേഴേ്സ് വല കാക്കുന്നത്. എട്ട് മല്‍സരങ്ങളില്‍ എട്ട് പോയിന്‍റുമായി ലീഗില്‍ എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. അതേസമയം ലീഗില്‍ അവസാന സ്ഥാനക്കാരാണ് ഡല്‍ഹി ഡൈനാമോസ്. 

പ്ലെയിംഗ് ഇലവന്‍
സുബാശിഷ് റോയി, റിനോ ആന്‍റോ, സന്ദേശ് ജിങ്കാന്‍, വെസ് ബ്രൗണ്‍, ലാല്‍റുത്താരാ, ഹങ്കല്‍, കറേജ് പെക്കൂസണ്‍, ജാക്കിചന്ദ് സിംഗ്, ദിമിത്താര്‍ ബെര്‍ബറ്റോവ്, കെസിറോണ്‍ കിസിറ്റോ, ഇയാന്‍ ഹ്യൂം