ജംഷഡ്പൂര്‍: ഐഎസ്എല്ലില്‍ തുടര്‍ച്ചയായ മൂന്നാം എവേ ജയം തേടി കേരള ബ്ലാസ്റ്റേഴ്സ് നാളെ ഇറങ്ങും. ബ്ലാസ്റ്റേഴ്സ് മുന്‍ പരിശീലകന്‍ സ്റ്റീവ് കോപ്പല്‍ പരിശീലിപ്പിക്കുന്ന ജംഷഡ്പൂര്‍ എഫ്‌സിയാണ് എതിരാളികള്‍. ജംഷഡ്പൂരില്‍ രാത്രി എട്ട് മണിക്കാണ് മത്സരം. 10 കളിയില്‍ 14 പോയിന്‍റുമായി നിലവില്‍ ആറാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. 

ജയിച്ചാല്‍ ബ്ലാസ്റ്റേഴ്സിന് മൂന്നാം സ്ഥാനത്തേക്ക് ഉയരാം. 10 പോയിന്‍റുള്ള ജംഷഡ്പൂര്‍ നിലവില്‍ എട്ടാം സ്ഥാനത്താണ്. ഇരുടീമുകളും കൊച്ചിയില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഗോള്‍രഹിത സമനില ആയിരുന്നു ഫലം. ഡേവിഡ് ജയിംസ് പരിശീലകനായശേഷം മികച്ച പ്രകടനം നടത്തുന്ന ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ നിന്ന്‍ ഏഴ് പോയിന്‍റ് നേടിയിട്ടുണ്ട്.