കൊച്ചി: കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലെ മഞ്ഞക്കടലിന് മുന്നില്‍ ഐഎസ്എല്‍ നാലാം പതിപ്പിന് കിക്കോഫ്. ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‍സും നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്തയും തമ്മിലുള്ള മത്സരത്തിന് തുടക്കമായി. സന്തോഷ് ജിംങ്കാന്‍ നയിക്കുന്ന ബ്ലാസ്റ്റേഴ്‌സ് നിരയില്‍ ബള്‍ഗോറിയന്‍ ഇതിഹാസം ദിമിത്താര്‍ ബെര്‍ബറ്റോവ് അരങ്ങേറ്റം കുറിച്ചു.

മലയാളിതാരങ്ങളായ സി കെ വിനീതും റിനോ ആന്‍റോയും ആദ്യ ഇലവനിലുണ്ട്. റെനി മ്യൂളന്‍സ്റ്റീന്‍റെ തന്ത്രങ്ങളുമായി ഇറങ്ങുന്ന മഞ്ഞപ്പടയ്‍ക്ക് കരുത്തായി ഇയാന്‍ ഹ്യൂം, വെസ് ബ്രൗണ്‍, കറേജ് പെകൂസന്‍, അരാത്ത ഇസൂമി, ജാക്കി ചന്ദ് സിംഗ്, തുടങ്ങിയവരും പന്തുതട്ടുന്നു. കൊച്ചിയില്‍ ആദ്യ മത്സരം ജയിച്ച് സീസണ്‍ ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് ബ്ലാസ്റ്റേഴ്‍സ്.