കൊച്ചി: ജംഷെ‍ഡ്പൂര്‍ എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് വിജയിക്കുമെന്ന് ഘാനന്‍ താരം കറേജ് പെക്യൂസന്‍. ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ആവേശം അമ്പരപ്പിച്ചുവെന്നും പെക്യൂസന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മധ്യനിരയില്‍ കേരള ബ്ലാസ്റ്റേഴ്സിന്‍റെ തലച്ചോറാണ് ഘാനയുടെ അണ്ടര്‍ 23 താരമായ കറേജ് പെക്യൂസന്‍.

ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ആവേശം മികച്ച പ്രകടനം പുറത്തെടുക്കാന്‍ തുണയാവും. കൊല്‍ക്കത്തക്കെതിരായ മത്സരത്തിനിടെയേറ്റ പരുക്ക് ഗുരുതരമല്ലെന്നും പെക്യൂസന്‍ പറഞ്ഞു. എതിര്‍ ഗോള്‍മുഖത്തേക്ക് അപകടകരമായി പന്തെത്തിക്കാന്‍ പരിശീലകന്‍ റെനി മ്യൂളന്‍സ്റ്റീന്‍ നിയോഗിച്ചിരിക്കുന്നത് പെക്യൂസനെയാണ്.