കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ കാത്തിരിപ്പിന് ഉദ്ഘാടന മത്സരത്തില്‍ തന്നെ വിരാമം. ബള്‍ഗേറിയന്‍ ഫുട്ബോള്‍ ഇതിഹാസം ദിമിതര്‍ ബെര്‍ബറ്റോവ് ഐഎസ്എല്‍ നാലാം സീസണിലെ ആദ്യ മത്സരത്തില്‍ പന്തുതട്ടും. ബള്‍ഗറിയയുടെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനായ ബെര്‍ബറ്റോവ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, മൊണോക്കോ, ടോട്ടനം, ബയെര്‍ ലെവര്‍ക്യൂസന്‍ ടീമുകളില്‍ കളിച്ചിട്ടുണ്ട്. 

ഇതിഹാസ പരിശീലകന്‍ സര്‍ അലക്‌സ് ഫെര്‍ഗൂസണു കീഴില്‍ മാഞ്ചസ്റ്ററിന്‍റെ മുന്നേറ്റ താരമായിരുന്നു. ബള്‍ഗേറിയയിലെ മികച്ച താരത്തിനുള്ള പുരസ്കാരം ഏഴ് തവണ നേടിയ താരമാണ് ബെര്‍ബറ്റോവ്. ഐഎസ്എല്ലിലെ വിലപിടിപ്പുള്ള താരമായാണ് മുന്‍ മാഞ്ചസ്റ്റര്‍ താരം കേരള ബ്ലാസ്റ്റേ‌ഴ്‌സിനായി പന്തുതട്ടുന്നത്.

ഗോള്‍ കീപ്പര്‍ പോള്‍ റെച്ചൂബ്ക, നെമഞ്ച പെസിക്, റിനോ ആന്‍റോ, സന്തോഷ് ജിങ്കന്‍, ലാല്‍ത്താറ, അറാട്ട ഇസുമി, മിലന്‍ സിംങ്. കറേജ് പെക്കൂസണ്‍, സി.കെ വിനീത്, ഇയാന്‍ ഹ്യൂം, ദിമിതര്‍ ബെര്‍ബറ്റോവ് എന്നിവരടങ്ങിയതാണ് പ്ലെയിംഗ് ഇലവന്‍.