ഐഎസ്എല്ലിൽ നോര്‍ത്ത്ഈസ്റ്റിനെ അവരുടെ തട്ടകത്തിൽ വീഴ്ത്തി മുംബൈ സിറ്റി എഫ് സി. മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു മുംബൈയുടെ വിജയം. 34, 68 മിനുട്ടുകളിൽ ബൽവന്ദ്സിങ് നേടിയ ഇരട്ടഗോളുകളാണ് മുംബൈയ്‌ക്ക് ആവേശകരമായ ജയം സമ്മാനിച്ചത്. ഈ ജയത്തോടെ ഐഎസ്എല്ലിൽ മുംബൈ സിറ്റി എഫ് സി പത്തു പോയിന്റോടെ നാലാം സ്ഥാനത്തെത്തി. സീസണിൽ മോശം പ്രകടനം തുടരുന്ന നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡ് ഒമ്പതാം സ്ഥാനത്താണ്. പ്രതിരോധത്തിലെ പിഴവുകളും ലഭിച്ച അവസരങ്ങള്‍ മുതലെടുക്കാനാകാതെ പോയതുമാണ് നോര്‍ത്ത്ഈസ്റ്റിന് തിരിച്ചടിയായത്. പ്രതിരോധത്തിലെ പിഴവുകളിലൂടെയാണ് രണ്ടു ഗോളും മുംബൈ നേടിയത്.