മുംബൈ: ഐഎസ്എല്ലില്‍ ഇന്ന് മെട്രോ ടീമുകളുടെ പോരാട്ടം. രാത്രി എട്ടിന് നടക്കുന്ന കളിയില്‍ ഡെല്‍ഹി ഡൈനാമോസും മുംബൈ സിറ്റിയും ഏറ്റുമുട്ടും. മുംബൈ സിറ്റിയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം. ഏഴ് കളിയില്‍ 10 പോയിന്‍റുള്ള മുംബൈ അഞ്ചാം സ്ഥാനത്തും ആറ് കളിയില്‍ മൂന്ന് പോയിന്‍റ് മാത്രമുള്ള ഡല്‍ഹി അവസാന സ്ഥാനത്തുമാണ്. 

കഴിഞ്ഞ അഞ്ച് മത്സരങ്ങളും തോറ്റ ഡെല്‍ഹി ഡൈനാമോസിന് ലീഗില്‍ തിരിച്ചെത്താന്‍ വിജയം അനിവാര്യമാണ്. അതേസമയം വിജയം തുടരാനാണ് അലക്‌സാണ്ട്രേ ഗുമറേസിന്‍റെ മുംബൈ കളിക്കാനിറങ്ങുന്നത്.