കൊച്ചി: വടക്ക്- കിഴക്കന്‍ സംസ്ഥാനക്കാരുടെ മികവില്‍ കേരള ബ്ലാസ്റ്റേഴ്സ് കിരീടം നേടുമെന്ന് മിഡ്ഫീല്‍ഡര്‍ ജാക്കിചന്ദ് സിംഗ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ കളിക്കാരുണ്ടെന്നതില്‍ വളരെ സന്തോഷം. മികച്ച രാജ്യാന്തര താരങ്ങളുടെ സാന്നിധ്യം ഇന്ത്യന്‍ കളിക്കാരുടെ മികവ് ഉയര്‍ത്തും. പരിശീലനത്തിനിടയില്‍ അവരില്‍ നിന്ന് കൂടുതല്‍ പഠിക്കുകയാണെന്നും ജാക്കിചന്ദ് പറഞ്ഞു. 

കേരള ബ്ലാസ്റ്റേഴ്സില്‍ ഒമ്പതുപേരാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളത്. ഇക്കൂട്ടത്തിലെ സൂപ്പര്‍താരമാണ് മധ്യനിരയില്‍ പടനയിക്കുന്ന ജാക്കിചന്ദ് സിംഗ്. വര്‍ഷങ്ങളായി ഒരുമിച്ച് കളിക്കുന്ന വടക്കുകിഴക്കന്‍ താരങ്ങളുടെ സാന്നിധ്യം ബ്ലാസ്റ്റേഴ്സിന് ഗുണകരമാകുമെന്നാണ് ജാക്കിചന്ദിന്‍റെ നിരീക്ഷണം. സീസണില്‍ മികച്ച കളി പുറത്തെടുക്കാനാണ് ബ്ലാസ്റ്റേഴ്സിന്‍റെ ശ്രമമെന്നും താരം പറഞ്ഞു.