വിവാദ പരിശീലകന്‍ പോപോവിച്ചിന് വീണ്ടും സസ്പെന്‍ഷന്‍

First Published 9, Mar 2018, 7:11 PM IST
isl2017 pune coach Ranko Popovic again suspended
Highlights
  • നാലാം സീസണില്‍ മൂന്നാമത്തെ അച്ചടക്ക നടപടി

ദില്ലി: ഐഎസ്എല്ലില്‍ പുനെ സിറ്റിയുടെ മുഖ്യ പരിശീലകന്‍ റാന്‍കോ പോപോവിച്ചിന് സസ്പെന്‍ഷന്‍. റഫറിക്കും മാച്ച് ഔഫീഷ്യല്‍സിനും എതിരായ
മോശം പരാമര്‍ശത്തിനാണ് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍റെ അച്ചടക്കനടപടി. 

ഈ മാസം 16ന് ദില്ലിയില്‍ എഐഎഫ്എഫ് ആസ്ഥാനത്ത് നേരിട്ടെത്തി വിശദീകരണം നല്‍കാന്‍ പോപ്പോവിച്ചിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സീസണില്‍ മൂന്നാം തവണയാണ് റഫറിയെ അധിക്ഷേപിച്ചതിന്‍റെ പേരില്‍ പോപ്പോവിച്ചിനെതിരെ നടപടിയുണ്ടാകുന്നത്.

loader