കൊച്ചി: തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സ് ഗോള്‍രഹിത സമനില വഴങ്ങി. മിന്നലാക്രമണങ്ങള്‍ നടത്താന്‍ മുന്‍നിരയും അവസരങ്ങള്‍ സൃഷ്ടിക്കാന്‍ മധ്യനിരയും പരാജയപ്പെട്ടതാണ് മഞ്ഞപ്പടക്ക് തിരിച്ചടിയായത്. ആദ്യ മത്സരത്തിലെ പോരായ്മകളില്‍ നിന്ന് കേരള ബ്ലാസ്റ്റേഴ്സ് ഒന്നും പഠിച്ചിട്ടില്ല എന്ന് വ്യക്തം. ഐഎസ്എല്‍ നാലാം സീസണില്‍ ഏറ്റവും ശക്തമായ ടീമെന്ന വിശേഷണം ബ്ലാസ്റ്റേഴ്സിനുണ്ട്.

അതേസമയം ബ്ലാസ്റ്റേഴ്സിനെ രക്ഷിച്ചത് ഗോളി പോള്‍ റെബൂക്കയുടെ മിന്നല്‍ പ്രകടനമാണ്. അനസ് എടത്തൊടിക നേതൃത്വം നല്‍കുന്ന ജെംഷഡ്പൂര്‍ പ്രതിരോധത്തെ പരീക്ഷിക്കാന്‍ പോലും മുന്നേറ്റ നിരയ്ക്ക് കഴിഞ്ഞില്ല. നായകന്‍ ജിങ്കാനും ഗോളി റെബൂക്കയുമടങ്ങുന്ന പിന്‍നിര മാത്രമാണ് രണ്ടാം മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന് ആശ്വസിക്കാനുള്ളത്.

കേരള ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങാന്‍ പ്രധാന കാരണങ്ങള്‍ ഇവ

  • കളിക്കാര്‍ തമ്മിലുള്ള ഒത്തിണക്കമില്ലായ്മ
  • മധ്യനിരയില്‍ പ്ലേമേക്കറുടെ അഭാവവും തിരിച്ചടിയായി
  • മിസ് പാസുകളുടെ ധാരാളിത്തം
  • സി.കെ വിനീത്, ദിമിത്താര്‍ ബെര്‍ബറ്റോവ് എന്നിവര്‍ നിഴല്‍ മാത്രമായി
  • മുന്നേറ്റനിരയ്ക്ക് പന്തെത്തിക്കുന്നതില്‍ മധ്യനിര പരാജയപ്പെട്ടു
  • സെറ്റ് പീസുകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ ഇയാന്‍ ഹ്യൂം പരാജയപ്പെട്ടു