ദില്ലി: ലോകത്തെ മികച്ച ആരാധക്കൂട്ടങ്ങളിലൊന്നാണ് കേരള ബ്ലാസ്റ്റേഴ്സിന്‍റെ മഞ്ഞപ്പട. ബ്ലാസ്റ്റേഴ്സിന്‍റെ മത്സരങ്ങള്‍ നടക്കുന്നിടത്തെല്ലാം ആവേശത്തോടെ ആര്‍ത്തിരമ്പുന്ന മഞ്ഞപ്പട എത്താറുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്‍റെ പന്ത്രാമത്തെ താരമാണ് ആരാധകക്കൂട്ടം എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഹോം മാച്ചുകളിലും എവേ മാച്ചുകളിലും ടീമിന് പൂര്‍ണ പിന്തുണയാണ് മഞ്ഞപ്പട ആരാധകര്‍ നല്‍കുന്നത്.

ഐഎസ്എല്‍ നാലാം സീസണില്‍ തുടക്കം മോശമായിട്ടും പൂര്‍ണ പിന്തുണയുമായി ആരാധകര്‍ ടീമിനൊപ്പമുണ്ട്‍. ഡല്‍ഹി ഡൈനമോസിനെ നേരിടാനെത്തിയ താരങ്ങളെ അതിശൈത്യം വകവെക്കാതെ മഞ്ഞപ്പട ഫാന്‍സ് സ്വീകരിക്കാനെത്തി. ദില്ലിയിലെ താപനില വളരെ താഴെയാണെങ്കിലും ഡൈനമോസിനെതിരായ മത്സരത്തില്‍ മഞ്ഞപ്പട ഫാന്‍സ് ഒഴുകിയെത്തും എന്ന് ഇതോടെ ഉറപ്പായി.