കൊച്ചി: പുനെക്കെതിരെ കിക്കോഫ് വീഴുമ്പോള്‍ കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഹോം ഗ്രൗണ്ടില്‍ കാണികള്‍ക്ക് പതിവ് ചുറുചുറുക്കില്ലായിരുന്നു. സീസണില്‍ ആദ്യമായി തിങ്ങിനിറഞ്ഞ മഞ്ഞപ്പടയില്ലാതെ കേരളത്തിന്‍റെ സ്വന്തം ടീം കളിക്കാനിറങ്ങി. പ്രതീക്ഷയറ്റ കിളിയെ പോലെ ആരാധകര്‍ തളര്‍ന്നിരുന്നപ്പോള്‍ പുതിയ പരിശീലകന്‍ ഡേവിഡ് ജെയിംസ് ഒരരികില്‍തലയുയര്‍ത്തി അവസരം കാത്തിരുന്നു.

എന്നാല്‍ 74-ാം മിനുറ്റിലെ മിന്നും ഗോളോടെ കൊച്ചിയുടെ മൈതാനത്ത് കാണികള്‍ ആര്‍ത്തിരമ്പി. കരഘോഷങ്ങളോടെ കേരളത്തിന്‍റെ മഞ്ഞക്കടല്‍ ആവേശത്തിരയാര്‍ത്തു. ലോകത്തെ ഏറ്റവും ശബ്ധമുകരിതമായ സ്റ്റേഡിയത്തിന് കയ്യടികളുടെ ചിറകുമുളച്ചു. പെക്കൂസന്‍റെ മനോഹര പാസ് അനായാസം സിഫ്നോസ് വലയിലാക്കുമ്പോള്‍ പതിവിലധികം മഞ്ഞപ്രഭ ഗാലറിക്കുണ്ടായിരുന്നു. 

മാര്‍ക് സിഫ്നോസിന്‍റെ സുന്ദരന്‍ ഗോള്‍ കാണാം