പന്ത് അടിച്ചകറ്റുന്നതിനിടെ മരത്തിലിടിച്ച് മുഖത്ത് വന്നിടിക്കുകയായിരുന്നു  

ലണ്ടന്‍: പന്തുക്കൊണ്ട് ബാറ്റ്‌സ്മാന്മാരെ വിസ്മയിപ്പിക്കുന്ന ബൗളറാണ് ജയിംസ് ആന്‍ഡേഴ്‌സണ്‍. ഇരുവശത്തേക്കും പന്ത് സ്വിങ് ചെയ്യിപ്പിക്കുന്ന ആന്‍ഡേഴ്‌സണ്‍ ബൗണ്‍സര്‍ എറിയാനും മിടുക്കന്‍. ആന്‍ഡേഴ്‌സന്റെ പന്തേറ്റ് പരിക്കേറ്റ ബാറ്റ്‌സ്മാന്മാര്‍ നിരവധിയാണ്. 

എന്നാല്‍ സ്വയമെറിഞ്ഞ ഒരു ബൗണ്‍സറില്‍ പരിക്കേറ്റിക്കുകയാണ് ആന്‍ഡേഴ്‌സണ്. എന്നാല്‍ ക്രിക്കറ്റിലില്ലെന്ന് മാത്രം. താരം ഗോള്‍ഫ് കളിക്കുന്നതിനിടെ പന്ത് മുഖത്തടിച്ചത്. പന്ത് അടിച്ചകറ്റുന്നതിനിടെ മരത്തിലിടിച്ച് മുഖത്ത് വന്നിടിക്കുകയായിരുന്നു. ഗോള്‍ഫ് കളിക്കുന്ന വീഡീയോ കണ്ടിട്ട് ചിലരെങ്കിലും പറഞ്ഞുകാണും താരത്തിന്റെ ഒരു പല്ലെങ്കിലും പോയിക്കാണുമെന്ന്. 

പന്ത് മുഖത്തിടിച്ചെങ്കിലും താരം പരിക്കൊന്നുമേല്‍ക്കാതെ രക്ഷപ്പെട്ടു. വീഡിയോ കാണാം.

Scroll to load tweet…